Posts

ശംഖുപുഷ്പം (Butterfly pea Flower)

Image
ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍....പാട്ട് ഏറെ പ്രസിദ്ധമാണ്. കാണാന്‍ ചന്തമുളള, നീലയും നടുവില്‍ ഇളം മഞ്ഞയും കലര്‍ന്ന ഈ പൂവ് ആകൃതി കൊണ്ടു മാത്രമല്ല, ചില പൂജകള്‍ക്കും പ്രധാനപ്പെട്ടതാണ്. ബട്ടര്‍ ഫ്‌ളൈ പീ എന്നറിയപ്പെടുന്ന ഈ പുഷ്പം ആകൃതി കൊണ്ടു തന്നെയാണ് ഈ പ്രത്യേക പേരില്‍ അറിയപ്പെടുന്നതും. നമ്മുടെ വേലിയ്ക്കലും തൊലിയിലുമെല്ലാം പടര്‍ന്നു കയറുന്ന ചെടിയിലുണ്ടാകുന്ന ഈ പൂവും ഇതിന്റെ ഇലയുമെല്ലാം ആരോഗ്യപരമായ ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. പ്രകൃതി തന്നെ നല്‍കുന്ന മരുന്നുകളില്‍ ഒന്നാണ് ഇതെന്നു പറഞ്ഞാലും തെറ്റില്ല. വെറും പൂവു മാത്രമല്ല, ശംഖുപുഷ്പം ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്ന ഒന്നു കൂടിയാണ്. ബ്ലൂ ടീ (Blue Tea)          ശംഖുപുഷ്പം വെള്ളത്തിൽ ഇട്ടു തിളപ്പിച്ച്‌ ആവശ്യനുസരണം മധുരം ചേർത്ത്  ഉപയോഗിക്കാം. ബ്ലൂ ടീ + നാരങ്ങ (Blue tea with Lemon )